ഹാക്കിംഗ്
1960കളില് മസാച്ചുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) യുടെ ടെക് മോഡല് റെയില്റോഡ് ക്ലബ് (TMRC) ലും MIT ആര്ട്ടിഫിഷ്യല്‍ ഇന്റലിജന്സ് ലബോറട്ടറിയിലുമാണ് ഹാക്കര് അല്ലെങ്കില് ഹാക്കിംഗ് എന്ന ഈ വാക്ക് ഉദയം ചെയ്തത്. ഹാക്കര് എന്ന വാക്കിന്റെ അര്ത്ഥത്തെക്കുറിച്ച് RFC 1392 പറയുന്നത് ഇങ്ങനെ ‘ ഒരു സിസ്റ്റത്തിന്റേയോ കമ്പ്യൂട്ടറിന്റേയോ കമ്പ്യൂട്ടര് നെറ്റ്വര്ക്കിന്റേയോ ആന്തരികപ്രവര്ത
്തനങ്ങളേക്കുറിച്ച് താത്പര്യവും ആഴത്തില് അതിനേക്കുറിച്ച് അറിവ് നേടുന്നതില് സന്തോഷം കണ്ടെത്തുന്നവരെയുമാണു് ഹാക്കര് എന്ന് വിളിക്കുന്നത് ‘. ഇവര് കുറ്റവാളികളോ കള്ളന്മാരോ അല്ല. ഇന്റര്നെറ്റും വെബും ഹാക്കര്മാരുടെ സംഭാവനയാണ്.
സ്വതന്ത്ര സോഫ്റ്റ്വെയര് എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഹാക്കര്മാരാണെന്ന് ചരിത്രം പറയുന്നു. എന്നാല് 1980കള്ക്ക് ശേഷം ഹാക്കിംഗ് എന്ന പദത്തെ മറ്റെന്തോ ആയി നിര്വചിക്കുകയു
ം, ഹാക്കര്മാര് എന്നാല് കമ്പ്യൂട്ടര് കുറ്റവാളികളെന്നും ആണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പി
ച്ചത് അന്നത്തെ മുഖ്യധാരാ മാധ്യമങ്ങള് ആയിരുന്നു. മാധ്യമങ്ങള് ഇത് ശക്തമായി പ്രചരിപ്പിക്കുന്നതിനാല് ഹാക്കര് എന്നതിന് വേറൊരര്ത്ഥം ഉണ്ടെന്നു പോലും കൂടുതലാളുകള്ക്
കും അറിയില്ല. അസാധാരണ മാര്ഗങ്ങളുപയോഗിച്ച് കമ്പ്യൂട്ടര് ശൃംഖലകളിലേക്ക് പ്രവേശിക്കുന്നവരെ നെറ്റ്വര്ക്ക് ഹാക്കര് എന്നു വിളിക്കുന്നു. ജനകീയമായി ഹാക്കര് എന്നതുകൊണ്ട് നെറ്റ്വര്ക്ക് ഹാക്കര്മാരെ ഉദ്ദേശിക്കാറൂണ്ട് . വിവിധ ലക്ഷ്യങ്ങള്ക്കായാണ് ഹാക്കര്മാര് പ്രവര്ത്തിക്കുന്നത്.
ഹാക്കര്മാരുടെ പ്രവര്ത്തന രീതിയേയും ലക്ഷ്യത്തേയും അടിസ്ഥാനമാക്കിയേ അവരുടെ പേര് നമുക്ക് നിര്വചിക്കാനാകൂ. ഉദാഹരണത്തിന് ഹാക്കിംഗ് നല്ലകാര്യങ്ങള്ക്ക് വേണ്ടി ചെയ്യുന്നതാണെങ്കില് എത്തിക്കല് ഹാക്കിംഗ് എന്നും, അത് സമൂഹത്തിനും രാഷ്ട്രത്തിനും എതിരായാണ് ഉപയോഗിക്കുന്നതെങ്കില് ബ്ലാക്ക്/ ബ്ലാക്ക് ഹാറ്റ് ഹാക്കിംഗ് അല്ലെങ്കില് അണ് എത്തിക്കല് ഹാക്കിംഗ് എന്നും പറയാം.
എത്തിക്കല് ഹാക്കിംഗ്/ വൈറ്റ് ഹാക്കിംഗ്
*****************************************
കമ്പ്യൂട്ടര് ശൃംഖലകളുടെയും, ഇന്റെര്നെറ്റിന്റെയും അനുബന്ധസാമഗ്രികളുടെയും സുഗമമായ നടത്തിപ്പിനും സുരക്ഷിതത്വത്തിനും വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്ക
ാരും കടന്നുവരാന് സാധ്യതയുള്ള സ്ഥലങ്ങള് കണ്ടെത്തുകയും അവ തടയുവാന് ആവശ്യമായ നടപടികള് കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കര്മാരെ വൈറ്റ്ഹാറ്റ് ഹാക്കര് അല്ലെങ്കില് എത്തിക്കല് ഹാക്കര് എന്ന് വിളിക്കാം.
ബ്ലാക്ക് ഹാറ്റ് ഹാക്ക്
********************
ഒരു കമ്പ്യൂട്ടറില് നിന്ന് മറ്റുകമ്പ്യൂട്ട
റുകളിലേക്കോ, സെര്വറുകളിലെക്
കോ, ഇന്റര്നെറ്റ് ശൃംഖലയിലെക്കോ അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങള് മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കര്മാര്. ക്രാക്കര്മാര് (Crackers) എന്നും ഇവര് അറിയപ്പെടുന്നു. എത്തിക്കല് ഹാക്കിങ്ങിന്റെ വിപരീതമാണ് ഇത്. ബ്ലാക്ക്ഹാറ്റ് ഹാക്കിങ്ങ് നടത്തുന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലോ, ധനത്തിനോ, വെറും തമാശയ്ക്കോ ഒക്കെ ആകാം. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കര്മാര് അനേകം ടൂളുകള് ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകള് സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. എഫ് പിങ്ങര്, ഹുയിസ്, എന്സ് ലുക്ക്അപ്പ് എന്നിവ ഹാക്കിംഗ് ടൂളുകള്ക്ക് ഉദാഹരണങ്ങളാണ്.
ഗ്രേ ഹാറ്റ് ഹാക്ക്
*****************
ഗ്രേ ഹാറ്റ് ഹാക്കര്മാര് എന്ന് പറയുന്നത് വൈറ്റ് ഹാറ്റ്, ബ്ലാക്ക് ഹാറ്റ് ഹാക്കര് എന്നിവ കൂടിച്ചേര്ന്ന ചേര്ന്ന സ്വാഭാവക്കാരായിരിക്കും. ഇവര് നെറ്റ് വര്ക്കുകളെ ബ്ലാക്ക് ഹാക്കര്മാരില് നിന്ന് സംരക്ഷിക്കുന്നതിനായി ആക്രമണവും പ്രത്യാക്രമണവും നടത്തും. ഇതിനെയാണു ഗ്രേ ഹാറ്റ് ഹാക്കിംഗ് (Grey Hat Hacking) എന്നു പറയുക. അക്രമി ആരെന്നറിയാതെ നടത്തുന്ന ഇത്തരം ആക്രമണ പ്രത്യാക്രമണത്തിനു മുന്പുള്ള പരിക്ഷണത്തെ പെനിട്രേഷന് ടെസ്റ്റ് (Penteration Test) എന്നു പറയുന്നു.
Comments
Post a Comment