എന്താണു ആൻഡ്രോയ്ഡ് റൂട്ടിംഗ് ?
ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന പലരും കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പദമാണു ആൻഡ്രോയ്ഡ് റൂട്ടിംഗ്. പക്ഷെ, മിക്കവർക്കും റൂട്ടിംഗ് എന്താണെന്നോ അതെങ്ങനെയാണു ചെയ്യുന്നതു എന്നതിനെക്കുറിച്ചോ ധാരണകളൊന്നുമില്ല. അതുകൊണ്ടു തന്നെ പലരും അതിനു മിനക്കെടാറുമില്ല.
ഈ ലേഖനം ആൻഡ്രോയ്ഡ് റൂട്ടിംഗ് എന്താണെന്ന് എന്നതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണയും, റൂട്ടിംഗ് കൊണ്ടുള്ള ഗുണവശങ്ങളും, ദോഷവശങ്ങളും നിങ്ങളിലേക്കെത്
തിക്കുവാനുമാണു ശ്രമിക്കുന്നത്. ഈ ലേഖനത്തിൽ ഒരു ആൻഡ്രോയ്ഡ് ഫോൺ എങ്ങനെയാണു റൂട്ട് ചെയ്യുക എന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്നില്ല. ഓരോ ഫോണിന്റെയും റൂട്ടിംഗ് രീതികൾ ഫോൺ നിർമ്മാതാക്കളെയും, ആൻഡ്രോയ്ഡ് വേർഷനും മാറുന്നതിനനുസരിച്ച് വ്യത്യസ്തമായിരിക്കും എന്നുള്ളതു കൊണ്ടു തന്നെ എല്ലാ ഫോണുകൾക്കും അനുയോജ്യമായ രീതിയിലുള്ള ഒരു റൂട്ടിംഗ് രീതി നിർദ്ദേശിക്കുവാൻ സാദ്ധ്യമല്ല.
എന്താണു റൂട്ടിംഗ്?
സാങ്കേതികമായി പറഞ്ഞാൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സാധാരണ ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ കഴിയുന്ന സൂപ്പർ യൂസർ (റൂട്ട് ) പ്രിവിലേജസ് നൽകുന്ന പ്രവൃത്തിയാണു റൂട്ടിംഗ്. മനസിലാക്കാൻ പ്രയാസമുണ്ടോ? താഴെ കുറച്ചു കൂടി ഭംഗിയായി ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന
ുണ്ട്. വായിച്ചു നോക്കൂ.
നിങ്ങളുടെ കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമ്
പോൾ ചില സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അഡ്മിനിസ്ട്രേറ്റർ പെർമിഷൻ ചോദിക്കാറില്ലേ? അങ്ങനെയുള്ള അവസരങ്ങളിൽ നമ്മൾ സാധാരണ അഡ്മിൻ പാസ്വേഡുകൾ നൽകി ആ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയാണല്ലോ പതിവ്. ഇതുപോലെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യുവാൻ ചില പ്രത്യേക മാറ്റങ്ങൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വരുത്തേണ്ടതുണ്ട്. ഈ പ്രവൃത്തിയാണു റൂട്ടിംഗ്.
മുകളിൽ നൽകിയ വിൻഡോസ് ഉദാഹരണം കൃത്യമായ ഉദാഹരണമല്ലെങ്കിൽ കൂടി നിങ്ങൾക്ക് ആശയം പിടികിട്ടിയെങ്കിൽ വളരെ നല്ല കാര്യം. നിങ്ങളൊരു ഗ്നു/ലിനക്സ് അല്ലെങ്കിൽ മാക് ഉപയോക്താവാണെങ്കിൽ കുറേക്കൂടി എളുപ്പത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കാം. നിങ്ങൾക്ക് റൂട്ട് എന്ന പദം സുപരിചിതമായിരിക്കും. അല്ലേ? ലിനക്സിലും മറ്റും ചില കമാന്റുകൾ പ്രവർത്തിക്കണമെ
ങ്കിൽ su എന്നു നൽകി റൂട്ട് പാസ്വേഡ് അടിച്ചതിനു ശേഷം കമാന്റുകൾ നൽകാറുണ്ടല്ലോ.
ലിനക്സ് അധിഷ്ഠിതമായുള്ള ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറാണു ആൻഡ്രോയ്ഡ് എന്നു ഏവർക്കും അറിവുള്ളതാണല്ലോ. പക്ഷെ സാധാരണ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേത
ുപോലെ റൂട്ട് പെർമിഷൻ നിങ്ങൾക്ക് നേരിട്ടു ലഭിക്കുകയില്ല. ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചിട്ടു
ണ്ടാകും അതു വാങ്ങുമ്പോൾ തന്നെ അതിൽ ചില അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. അവയിൽ പലതും നിങ്ങൾക്ക് ആവശ്യമായിരിക്കില്ല(ബ്ലോട്ട്വെയർ എന്നാണു ഇത്തരം അപ്ലിക്കേഷനുകൾ അറിയപ്പെടുന്നത്). പക്ഷെ അവ അൺ ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയാൽ അതിനു സാധിക്കുകയുമില്ല. ഇങ്ങനെയുള്ള അപ്ലിക്കെഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യാൻ റൂട്ട് പെർമിഷൻ/ അഡ്മിനിസ്ട്രേറ്റർ പെർമിഷൻ ആവശ്യമാണു്. അതു പോലെ ഫോണിൽ പുതിയ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും, ഫോൺ മുഴുവനായി ബാക്കപ്പ് എടുക്കുന്നതിനും ഒക്കെ അഡ്മിനിസ്ട്രേറ്റർ പ്രിവിലേജസ് ആവശ്യമാണു്.
റൂട്ടിംഗ് കൊണ്ടുള്ള പ്രയോജനങ്ങൾ
ഒരു ആൻഡ്രോയ്ഡ് ഫോൺ റൂട്ട് ചെയ്തു കഴിഞ്ഞാൽ അതിലെ ഏതൊരു ഫയലും എഡിറ്റ് ചെയ്യുന്നതിനും, ഒഴിവാക്കുന്നതിനും എല്ലാം സാധിക്കും. ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അതു പോലെ ദോഷങ്ങളുമുണ്ട്. ആദ്യം നമുക്ക് ഫോൺ റൂട്ട് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ പരിശോധിക്കാം.
1 . അനാവശ്യമായമായ അപ്ലിക്കേഷൻ ഫോണിൽ നിന്ന് ഒഴിവാക്കി ഫോൺ മെമ്മറി വർദ്ധിപ്പിക്കാം.
2. ഫോൺ മെമ്മറി കൂടുതലായി ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾ മെമ്മറി കാർഡിലേക്കു മാറ്റാം.
3. ഫോണിൽ മലയാളം ഫോണ്ടില്ലാത്തവർക്ക് അതു ഇൻസ്റ്റാൾ ചെയ്യാം. അതുവഴി എല്ലാ അപ്ലിക്കേഷനുകളിൽ നിന്നും മലയാളം വായിക്കാം.
4. കസ്റ്റം റോമുകൾ (CUSTOM ROM) ഇൻസ്റ്റാൾ ചെയ്യാം. ആൻഡ്രോയ്ഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ന്യൂനതകൾ പരിഹരിച്ച് അവയിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ചില സ്വതന്ത്ര ഗ്രൂപ്പുകൾ ഇറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പുകളാണു കസ്റ്റം റോമുകൾ. സയനോജെൻമോഡ്(cya
mogenMod),MIUI, എന്നിവ ചില കസ്റ്റം റോമുകളാണ് . ഇവ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഫോൺ റൂട്ട് ചെയ്യേണ്ടതുണ്ട്.
5. ഫോണിന്റെ കേർണൽ സ്പീഡ് മാറ്റുന്നതിനും, ക്ലോക്ക് സ്പീഡ് മാറ്റുന്നതിനും മറ്റും റൂട്ടിംഗ് ആവശ്യമാണു്.
6. ചില അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു ഫോൺ റൂട്ട് ചെയ്യേണ്ടതുണ്ട്. ഉദാഹരണം: Nandroid Manager നിങ്ങളുടെ ഫോണിലുള്ള മുഴുവൻ ഫയലുകളുടേയും ബാക്കപ്പ് എടുക്കുന്നതിനു ഈ അപ്ലിക്കേഷൻ സഹായകരമാണു്. പക്ഷെ ഈ അപ്ലിക്കേഷൻ റൂട്ട് ചെയ്ത ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമേ പ്രവർത്തിക്കൂ. Greenify, Titanium backup, DataSync, Screencast Video recorder,Wireless Tether തുടങ്ങിയ പല അപ്ലിക്കേഷനുകളും റൂട്ട് ചെയ്ത ആൻഡ്രോയ്ഡ് ഫോണിൽ മാത്രമേ പ്രവർത്തിക്കൂ.
റൂട്ടിംഗ് കൊണ്ടുള്ള ദോഷങ്ങൾ
നിങ്ങളുടെ ഫോൺ റൂട്ടിംഗ് ചെയ്യുന്നതിനു മുൻപ് അതു കൊണ്ടുള്ള ദോഷങ്ങൾ കൂടെ വായിച്ചു നോക്കിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം മാത്രം റൂട്ടിംഗ് നടത്തുക.
1. റൂട്ട് ചെയ്താൽ ഫോണിന്റെ manufacture warranty നഷ്ടപ്പെടും. മിക്ക ഫോൺ നിർമ്മാതാക്കളും റൂട്ട് ചെയ്ത ഫോണുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ പറ്റിയാൽ അതിനുള്ള സഹായങ്ങൾ ലഭ്യമാക്കാറില്ല. പക്ഷെ ഗൂഗ്ളിൽ മറ്റും തിരഞ്ഞാൽ നിങ്ങൾക്ക് സഹായം ലഭിച്ചേക്കും. അതു കൊണ്ട് മൂന്നു വട്ടം ആലോചിച്ചതിനു ശേഷം മാത്രം റൂട്ട് ചെയ്യുക.
2. ഫോൺ ഇഷ്ടികക്കു തുല്യമായേക്കാം: അതെ ചിലപ്പോൾ റൂട്ട് ചെയ്താൽ ഫോൺ ഇഷ്ടികക്കു ത്യല്യമായേക്കും. ഇംഗ്ലീഷിൽ പ്രചരമുള്ളൊരു പദമാണു Bricking എന്നത്. അതായത് റൂട്ട് ചെയ്യുമ്പോൾ ചിലപ്പോൾ എന്തെങ്കിലും അബദ്ധങ്ങൾ പറ്റിയാൽ ഒരിക്കലും പരിഹരിക്കാനാവാത്ത വിധം നിങ്ങളുടെ ഫോൺ ഉപയോഗ ശൂന്യമായ ഒരു ഇഷ്ടിക മാത്രമായി മാറാൻ സാദ്ധ്യതയുണ്ട്!!
3. സെക്യൂരിറ്റി പ്രശ്നങ്ങൾ: ആൻഡ്രോയ്ഡ് ഫോണുകൾ സാധാരണ അൺറൂട്ട് (റൂട്ട് ചെയ്യുന്നതിന്റെ നേരെ എതിരായുള്ള പ്രവൃത്തിയാണു അൺറൂട്ടിംഗ്) ചെയ്തു ഉപയോക്താക്കളിലേ
ക്കെത്തിക്കുന്നതിനുള്ള പ്രധാന കാരണം ഫോണിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണു്. റൂട്ട് ചെയ്ത ഫോണുകളിൽ മാൽവെയർ, ആഡ്വെയർ തുടങ്ങിയ ദുഷ്ടപ്രോഗ്രാമുകൾ എളുപ്പത്തിൽ ബാധിക്കാനിടയുണ്ട്. റൂട്ട് ചെയ്ത ഫോണിൽ ഒരു മാൽവെയർ പ്രവർത്തിച്ചാൽ അതിനു സിസ്റ്റത്തിലെ എല്ലാ ഫയലുകളും സന്ദർശിക്കുവാനും അതുവഴി നിങ്ങളുടെ ഫോൺ അപകടത്തിലാകാനും സാദ്ധ്യതയുണ്ട്.
എന്റെ ഫോൺ റൂട്ട് ചെയ്യാൻ ഞാൻ തയ്യാറാണു്. പക്ഷെ എങ്ങനെ?
നേരത്തെ പറഞ്ഞതു പോലെ ഓരോ ഫോണിന്റെയും റൂട്ടിംഗ് രീതികൾ വ്യത്യസ്തമാണു്. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യുന്നതിനുള്ള വിശദവിവരങ്ങൾ xda developers ഫോറത്തിലും android communityഫോറത്തിലും ലഭിച്ചേക്കും. അല്ലെങ്കിൽ ഗൂഗ്ളിൽ<നിങ്ങളുടെ ഫോൺ മോഡൽ> root എന്നു നൽകിയാലും വിശദവിവരങ്ങൾ ലഭിക്കും
നേരത്തെ അൺറൂട്ട് എന്നൊരു പദം സൂചിപ്പിച്ചല്ലോ. റൂട്ട് ചെയ്ത ഫോണുകൾ അൺറൂട്ട് ചെയ്യുന്നതെങ്ങനെയാണു? റൂട്ടിങ്ങ് പോലെ തന്നെ അൺറൂട്ടിംഗും ഓരോ ഫോണുകളിലും വ്യത്യസ്തമാണു. അതിനായും മുകളിൽ നൽകിയ ഫോറങ്ങളേയോ, ഗൂഗ്ളിനെയോ ആശ്രയിക്കാം.
NB.നിങ്ങളുടെ ഫോൺ റൂട്ട് ചെയ്ത് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ അവയുടെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾക്കു മാത്രമായിരിക്കും.
Comments
Post a Comment