ഡൊമൈൻ നെയിം സർവീസുകൾ|DNS

ഡൊമെയിന്‍ നെയിമുകള്‍ URL(യൂണിഫോം റിസോഴ്സ് ലൊക്കെറ്റര്) ( ഡൊമെയിന്‍
നെയിമുകള്‍ ഒന്നൊ അതിലധികമൊ ഐ പി അഡ്രസുകളെ തിരിച്ചറിയാനായി ചെയ്യാനായി
ഉപയോഗിക്കുന്ന പേരുകളാണ്. ഉദാഹരണത്തിനു ഗൂഗിൾ എന്ന ഡൊമെയിന് നെയിമിനു ഒരു
ഡസനോളം ഐ പി അഡ്രസുകള് ഉണ്ടായിരിക്കും. ) കളില് ഒരു പ്രത്യേക വെബ്
സൈറ്റിനെ എളുപ്പത്തില് മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്. ഈ ഡൊമെയിന്‍
നെയിമുകളെ ഐ പി അഡ്രസുകളായി മാറ്റാന് ഉപയോഗിക്കുന്ന സര്‍‌വീസുകളെയാണ്
ഡൊമെയിന് നെയിം സെര്‍‌വീസ് എന്നു പറയുന്നത്. ഉദാഹരണമായി ഒരു ബ്രൌസറിൽ
www.google.com എന്നു ടൈപ്പ് ചെയ്യുമ്പോള് അതിനെ കണ്‍‌വെര്‍ട്ട് ചെയ്തു
ഒരു ഐപി അഡ്രസായി കമ്പ്യൂട്ടറിനു മനസ്സിലാക്കി കൊടുക്കുവാനായിട്ടാണ്
ഡൊമെയിൻ നെയിം സെര്‍‌വര്‍/സെര്‍‌വീസ് എന്ന സങ്കേതമുപയോഗിക്കുന്നത്.
ഏല്ലാ ഡൊമെയിന് നെയിമുകള്‍ക്കും വ്യത്യസ്തങ്ങളായ ഐപി അഡ്രസുണ്ടായിരികും.
ഓരൊ തവണയും ഒരു വെബ് അഡ്രസ്, ബ്രൌസറിലെ അഡ്രസ് ബാറില് ടൈപ്പ്
ചെയ്യുമ്പോള് അതിനെ ഒരു ഐ പി അഡ്രസ്സായി കണ്‍‌വെര്‍ട്ട് ചെയ്യുക
എന്നുള്ളതാണ് ഡൊമെയിന് നെയിം സെര്‍‌വീസിന്റെ ലക്ഷ്യം..

ഇന്റര്‍നെറ്റ്, ഐപി അഡ്രസിനെ അടിസ്ഥാനമാക്കിയുള്ളതാണ് അവ ഡൊമെയിന്‍
നെയിമുകളെ അടിസ്ഥാനമാക്കിയല്ല നിലനില്‍ക്കുന്നത്. ഡൊമെയിന് നെയിമുകള് ഒരു
ഐപി അഡ്രസിനെക്കാള്‍ എളുപ്പത്തില് ഓര്‍മ്മിച്ചിരിക്കുവാന് കഴിയുന്നതു
കൊണ്ടാണ് ഈ ഐ പി വിലാസങ്ങളെ മനസ്സിലാക്കുന്നതിനായി ഓരൊ ഐപി
വിലാസങ്ങള്‍ക്കും ഒരു ഡൊമെയിന്‍ നെയിമുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇന്റര്‍നെറ്റിലെ അഡ്രസ് ബുക്കുകളാണ് ഡി എന് എസ് സെര്‍‌വറുകള്.
ഔദ്യോഗികമായി 13 ടോപ്പ് ലെവൽ ഡി എൻ എസ് സെർവറുകളാണുള്ളത്

Comments

Popular posts from this blog

ലോകത്തെ മികച്ച 5 ഫ്രീലാന്‍സ് വെബ്സൈറ്റുകള്‍ – 2014

Something About Cables

Star Topology ring Topology bus Topology Logical Physical mesh Topology