വെബ് സെർവർ

ഇന്റർനെറ്റിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന വെബ് പേജുകളെ ഉപയോക്താക്കളുടെ
കമ്പ്യൂട്ടറിലുള്ള വെബ് ക്ലയന്റ് പ്രോഗ്രാമുകളിലേയ്ക്ക് (ബ്രൌസർ)
എത്തിയ്ക്കുന്ന സെർവർ പ്രോഗ്രാമുകളെയാണ് വെബ് സെർവറുകൾ എന്ന് പൊതുവെ
അറിയപ്പെടുന്നത്. ഇത് ക്ലയന്റ്/സെർവർ മാതൃകയും, വേൾഡ് വൈഡ് വെബിന്റെ
ഹൈപ്പർ ടെൿസ്റ്റ് ട്രാൻസ്‌ഫർ പ്രോട്ടോക്കോൾ (HTTP), അനുസരിച്ചാണു്
പ്രവർത്തിക്കുന്നത്. ഇന്റർ നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന
വെബ്‌‌‌പേജുകൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും ഒരു
വെബ് സെർവർ പ്രോഗ്രാം ഉണ്ടായിരിക്കണം. ഇന്നുള്ളതിൽ വച്ച് മുന്‍നിരയിൽ
നില്ക്കുന്ന രണ്ടു വെബ്‌‌സെർവറുകളാണു് അപ്പാഷേ (ഇന്ന് ഏറ്റവും കൂടുതലായി
ഉപയോഗിക്കപ്പെടുന്ന വെബ്‌‌സെർവര്), മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ്
ഇന്‍ഫോര്മേഷന്‍ സെർവർ (IIS)എന്നിവ. മറ്റുള്ള പ്രധാനപ്പെട്ട
വെബ്‌‌സെർവറുകളിൽ നോവൽ കമ്പനിയുടെ അവരുടെ തന്നെ നെറ്റ്‌‌വെയർ
ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള വെബ്‌സെർ‌വർ, ഐബിഎമ്മിന്റെ OS/390,
AS/400 ഉപയോക്തക്കൾക്കായുള്ള, ലോട്ടസ് ഡോമിനൊ സെർവറുകൾ എന്നിവ
ഉൾപ്പെടുന്നു.

പലപ്പോഴും, വെബ്‌സൈറ്റുകൾ നിർമ്മിക്കുവാനും പ്രസിദ്ധീകരിക്കുവാനും
സഹായിക്കുന്ന സോഫ്‌റ്റ്‌വെയറുകൾ വെബ് സൈറ്റിൽ നിന്നും ഫയൽ ട്രാന്സ്ഫർ
പ്രോട്ടോകോൾ (FTP) അനുസരിച്ച് ഫയൽ ഡൌൺ‌ലോഡ് ചെയ്യാന്‍ സഹായിക്കുന്ന
പ്രോഗ്രാമുകൾ, ഇ-മെയിൽ സെർവറുകൾ, തുടങ്ങിയ ഇന്റർനെറ്റിൽ ഉപയോഗിക്കുന്ന
പ്രോഗ്രാമുകളുടെ ഒരു പാക്കേജിന്റെ ഭാഗമായിട്ട് വെബ് സെർവറുകളും ഉണ്ടാവും.
വെബ് സെർവറുകൾ തെരഞ്ഞെടുക്കുമ്പോൾ, അത് ഓപ്പറേറ്റിങ് സിസ്റ്റവുമായി
എപ്രകാരമാണ് പ്രവർത്തിക്കുന്നത് , സെർവർ പ്രോഗ്രാമിംഗിനുള്ള സൗകര്യം,
വെബ് സെർവറിന്റെ സുരക്ഷിതത്വം, സെർച്ച് എഞ്ചിനുകൾ, അതിനൊപ്പം വരുന്ന
വെബ്‌സൈറ്റുകൾ നിർമ്മിക്കുവാനുള്ള മറ്റ് സോഫ്റ്റ്‌‌വെയർ ടൂളുകൾ എന്നിവ
കൂടി പരിഗണിക്കേണ്ടതുണ്ട്.

Comments

Popular posts from this blog

Something About Cables

ലോകത്തെ മികച്ച 5 ഫ്രീലാന്‍സ് വെബ്സൈറ്റുകള്‍ – 2014

What's a LAN (Local Area Network)?