വിൻഡോസിലെ വെർച്വൽ കീ ബോർഡ്

മിക്ക വീടുകളിലും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കയുണ്ടെങ്കിലും ഇത്തരം
ആവശ്യങ്ങൾക്കായി ചിലപ്പോഴെങ്കിലും പബ്ലിക് കമ്പൂട്ടറുകളെ
ആശ്രയിക്കേണ്ടതായി വരും.ഇവിടെ വെച്ച് നാം നടത്തുന്ന ഇടപാടുകൾ അത്ര
സുരക്ഷിതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ആ കമ്പ്യൂട്ടറിലെ വെബ്
പേജിൽ നാം നൽകുന്ന പാസ്വേഡുകൾ അവർക്ക് നിഷ്പ്രയാസം
കണ്ടുപിടിക്കാം.ബാങ്കിംഗ് പാസ്വേഡോ ഇ-മെയിൽ പാസ്വേഡോ അല്ലങ്കിൽ ബിസിനസ്
ആവശ്യങ്ങൾക്കായുള്ള ഏതെങ്കിലും വിലപ്പെട്ട വിവരം ഹാക്കർമാരുടെ
കയ്യിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. ഇന്റർനെറ്റ് കഫേകളിൽ
ഉപയോക്താവിനായി നൽകുന്ന കമ്പ്യൂട്ടറുകളിൽ ചില പ്രോഗ്രാമുകൾ ഇൻസ്റ്റാൾ
ചെയ്തൊ അതല്ലെങ്കിൽ ഹാർഡ്വേറുകളോ സ്ഥാപിച്ചിരിക്കാനുള്ള സാധ്യതകൾ
തള്ളിക്കളയാവുന്നതല്ല. പെട്ടന്നൊന്നും അവ നമ്മുടെ കണ്ണിൽ
പെടാറുമില്ല.സിസ്റ്റം മെമ്മറിയിൽ പോലും ഹിഡനായി നിൽക്കാനുള്ള കഴിയുന്ന
സോഫ്റ്റ്വെയറുകൾ നിലവിലുണ്ട് മാത്രമല്ല ഫ്രീയായും ഇത്തരം
സോഫ്റ്റ്വെയറുകൾ ലഭ്യമാണ്.

നമ്മൾ കീബോഡിൽ നൽകുന്ന ഓരോ കീസ്ട്രൊക്കും ഇവ രേഖപ്പെടുത്തുകയും അവ ഒരു
ലോഗ് ഫയലായി കമ്പൂട്ടറിൽ സേവു ചെയ്യപ്പെടുകയും ചെയ്യുന്നു.ആ പ്രോഗ്രാം
ഇൻസ്റ്റാൾ ചെയ്ത ആൾക്ക് അവ നിഷ്പ്രയാസം വായിച്ചെടുക്കാനും
കഴിയുന്നു.ഇത്തരം പ്രൊഗ്രാമുകളെ കീലോഗർ( keylogger) പ്രോഗ്രാമുകൾ എന്നു
വിളിക്കുന്നു.

എന്താണ് ഇതിനൊരു പ്രതിവിധി

ഒരു എക്സ്റ്റേണൽ മാധ്യമത്തിൽ (ഫ്ലാഷ് ഡ്രൈവ്,മൊബൈൽ മെമ്മറിക്കാർഡ്
മുതലായവ) യൂസർനേമും പാസ്വേഡും സേവ് ചെയ്തുവെച്ചാൽ ഇങ്ങനെ ആവശ്യം വരുമ്പൊൾ
അത് കോപ്പി ചെയ്ത് അവ നൽകേണ്ട കോളത്തിലേക്ക് പേസ്റ്റ് ചെയ്താൽ കാര്യം
നടക്കും.പക്ഷേ നിർഭാഗ്യവശാൽ ഇന്ന് നിലവിലുള്ള മിക്ക key logger
സോഫ്റ്റ്വെയറുകളും വിൻഡോസ് ക്ലിപ്പ്ബോർഡിൽ (Clipboard) നിന്ന് പോലും
വിവരങ്ങൾ വായിച്ചെടുക്കാൻ കഴിവുള്ളവയാണ്. അത് കൊണ്ട് തന്നെ വളരെ
സുരക്ഷആവശ്യമുള്ള സൈറ്റുകൾ – അതായത് ബാങ്കിംഗ് സൈറ്റുകൾ പോലുള്ളവ ലോഗിൻ
പേജിൽ തന്നെ ഒരു വിഷ്വൽ കീ ബോർഡ് നൽകും അതിലെ അക്ഷരങ്ങളിൽ ക്ലിക്ക്
ചെയ്ത് നമുക്ക് പാസ്വേഡ് നൽകാവുന്നതാണ് .താരതമ്യേന സുരക്ഷിതമായി
ഉപയോഗിക്കാവുന്ന ഒരു മാർഗമാണിത്.

പക്ഷേ ഈ സംവിധാനം ഇല്ലാത്ത സൈറ്റുകളിൽ എന്തു ചെയ്യാൻ സാധിക്കും.
ഇതിനായി വിൻഡോസിന്റെതന്നെ ഓൺസ്ക്രീൻ കീ ബോർഡ് ഉപയോഗിക്കാവുന്നതാണ്.
വിൻഡോസിൽ ഇത് ലഭിക്കുന്നതിനായി Start->All
Programs->Accessories->Accessibility എന്ന ഭാഗത്ത് ഉണ്ട്.
അല്ലങ്കിൽ Start ൽ ക്ലിക്ക് ചെയ്ത് Run ൽ എത്തി അവിടെ OSK എന്ന് ടൈപ്പ്
ചെയ്ത് Enter നൽകിയാൽ മതിയാകും.


അല്ലങ്കിൽ Aplin Software safe key പോലുള്ള സോഫ്റ്റ്വെയറുകൾ ഇതിനായി
ഉപയോഗിക്കാവുന്നതാണ് അല്ലങ്കിൽ ഏതെങ്കിലും anti keylogger ഉപയോഗിക്കുക
.ഇന്റർനെറ്റിൽ ഫ്രീയായി കിട്ടുന്ന ധാരാളം anti keylogger
ഉണ്ട്.മറഞ്ഞിരിക്കുന്ന ചിലതരം keylogger കളെയെങ്കിലും കണ്ടുപിടിക്കാനും
ഇവക്കാവും.
നിങ്ങളുടെ ഡാറ്റ /പാസ്വേഡ് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങൾക്ക്
മാത്രമാണ്.അതുകൊണ്ട് പബ്ലിക് കഫേകളിലും മറ്റ് പൊതു സ്ഥങ്ങളിൽനിന്നും
കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത്
നന്നായിരിക്കും.നഷ്ടപ്പെട്ടിട്ട് പരിതപിച്ചിട്ട് ഒരു കാര്യവുമില്ലല്ലോ…..

Comments

Popular posts from this blog

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

30 Interesting Facts You May Not Know About Computers & The Internet