വെബ് ‌ ബ്രൌസറിന്റെ പ്രവർത്തനം

ഇന്റർനെറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന വെബ്‌
ആധാരമാക്കിയുള്ള സോഫ്റ്റ്‌വെയറുകളെയാണ് വെബ് ബ്രൗസറുകൾ
എന്നറീയപ്പെടുന്നത്. വെബ് ബ്രൗസറുകളുടെ സഹായത്താൽ ഇന്റർനെറ്റുമായി
കണക്റ്റ് ചെയ്തിരിക്കുന്ന ഒട്ടുമിക്ക വിവരങ്ങളും പരതുന്നതിനും, വെബിൽ
സൂക്ഷിച്ചിരിക്കുന്ന വീഡിയോകൾ , ആഡിയൊകൾ മുതലായവ കാണുന്നതിനും
കേൾക്കുന്നതിനും സാധിക്കുന്നു.
ഒരു ക്ലയന്റ് -സെർവർ മാതൃകയിലാണു വേൾഡ് വൈഡ് വെബ് പ്രവർത്തിക്കുന്നത്.
വേൾഡ് വൈഡ് വെബിൽ നിന്നും ഒരു ഫയലൊ വെബ് പേജൊ നമുക്ക് ഉപയോഗിക്കാൻ
കഴിയണമെങ്കിൽ ഒരു ക്ലയന്റ് സോഫ്റ്റ്‌വെയർ അത്യാവശ്യമാണ്. വെബിൽ നിന്നും
വിവരങ്ങൾ പരതുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ക്ലയന്റ്
സോഫ്റ്റ്‌വെയറിനെയാണു വെബ്‌ ബ്രൗസർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
വെബിൽ ബ്രൗസ് ചെയ്യുന്ന അവസരത്തിൽ ക്ലയന്റ് സോഫ്റ്റ്‌വെയർ
വെബ്‌സെർവറിലേക്ക് ഒരു റിക്വസ്റ്റ് അയക്കുകയും തുടർന്ന് വെബ്‌സെർവർ
ബ്രൗസറിന്റെ റിക്വസ്റ്റ് സ്വീകരിച്ചതിനു ശേഷം ബ്രൗസർ ആവശ്യപ്പെട്ട
വിവരങ്ങൾ ബ്രൗസറിലേക്ക് തിരികെ അയക്കുകയും ബ്രൗസർ ഈ വിവരങ്ങൾ ഡിസ്പ്ലേ
ചെയ്യുകയും ചെയ്യുന്നു വെബിൽ നിന്നും ലഭിക്കുന്ന HTML ഫയലുകളെ വെബ്
പേജുകളായി കൺ‌വെർട്ട് ചെയ്തായിരിക്കും വെബ് ബ്രൗസറുകൾ അവ
പ്രദർശിപ്പിക്കുന്നത്.ചിലയവസരങ്ങളിൽ സെർവറുകൾ നൽകുന്ന പേജുകൾ
പ്രദർശിപ്പിക്കുന്നതിനായി ബ്രൗസറുകൾക്ക് ( ഉദാഹരണത്തിനു ആഡിയൊ വീഡീയൊ )
സാധിക്കാതെ വരുന്നു. ഇത്തരം അവസരങ്ങളിൽ മൂന്നമതൊരു സോഫ്‌റ്റ്‌വെയറിന്റെ
സഹായം ബ്രൗസറിനു ആവശ്യമുണ്ടായിരിക്കും. ബ്രൗസറുകൾ ഇത്തരം ഫയലുകൾ
പ്രദർശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വ്വെയറുകളെയാണു
പ്ലഗിനുകൾ എന്നറിയപ്പെടുന്നത്.

ഒരു ബ്രൗസറിൽ വെബ് പേജിന്റെ യു ആർ എൽ നൽകിയതിനു ശേഷം എന്റർ ബട്ടൺ
അമർത്തുമ്പോൾ ബ്രൗസർ ഈ റിക്വസ്റ്റ് ഏറ്റവും അടുത്തുള്ള ടോപ്പ് ലെവൽ
ഡൊമെയിൻ ( റ്റി എൽ ഡി ) സെർവറിലേക്കയക്കുകയും അവിടെ വെച്ച് യു ആർ എല്ലിനെ
കൺ‌വെർട്ട് ചെയ്ത് ഐപി അഡ്രസായി മാറ്റുകയും ചെയ്യുന്നു. തുടർന്ന്
കൺ‌വെർട്ട് ചെയ്ത ഐ പീ അഡ്രസുമായി മാച്ച് ചെയ്യുന്ന വെബ്‌സെർവറിലേക്ക്
ബ്രൗസറിന്റെ റിക്വസ്റ്റ് അയക്കുകയും ചെയ്യുന്നു. തുടർന്ന് വെബ്‌സെർവർ
ബ്രൗസറുമായി കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് ഒരു ചെറിയ ഫയൽ
അയക്കുകയും കമ്പ്യൂട്ടർ ഈ ഫയൽ സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നു ഈ
പ്രവർത്തിയെ ക്യാഷിംഗ് എന്നറിയപ്പെടുന്നു. ക്യാഷിംഗ് നടത്തുന്നത് ഏതു
കമ്പ്യൂട്ടറിലേക്കാണു വിവരങ്ങൾ അയക്കുന്നത് എന്നു വെബ്‌സെർവറിനു
മനസ്സിലാക്കുന്നതിനായിട്ടാണ്. ക്യാഷിംഗ് നടത്തുന്നത് മൂലമുണ്ടാകുന്ന ഒരു
ഗുണം ബ്രൗസർ വീണ്ടും അതെ വെബ് സൈറ്റിലേക്ക് റിക്വസ്റ്റ് അയക്കുകയാണങ്കിൽ
വെബ്‌സെർവറിനു എളുപ്പത്തിൽ സിസ്റ്റത്തിനെ തിരിച്ചറിയുവാനും ഡി എൻ എസ്
ക്യാ‍ഷിംഗ് പ്രോസസ് വീണ്ടും ചെയ്യുന്നതു ഒഴിവാക്കുന്നതിനും സാധിക്കും.
ഇതു വഴി മെച്ചപ്പെട്ട വേഗതയിൽ തുടരെ അതെ വെബ് സൈറ്റിലെ പെജുകൾ
സ്വീകരിക്കുവാനും സാധിക്കുന്നു.

എല്ലാ വെബ് പേജുകൾക്കും അനന്യമായ ഒരു അഡ്രസുണ്ടായിരിക്കും. ഇതിനെ യു ആർ
എൽ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) എന്നു വിളിക്കുന്നു . യു ആർ എലുകൾ ഒരു
വെബ് പേജ് ഇന്റർനെറ്റിൽ എവിടെയാണു സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്നു
മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്. ഒരു യു ആർ എല്ലിനു പ്രധാനമായും
മൂന്ന് ഭാഗങ്ങളാണുള്ളത്.

പ്രോട്ടോക്കോൾ:// ഡൊമയിൻ/ വഴി (protocol://domain/path)

ഉദാഹരണം

http://www.cyberjalakam.com/computer-basics.html

പ്രോട്ടോക്കോളുകൾ: ഏതു പ്രോട്ടോക്കോളാണ് ഒരു പ്രത്യേക വെബ് പേജ്
സ്വീകരിക്കുന്നതിനായി ഉപയോഗിക്കേണ്ടതു എന്നു മനസ്സിലാക്കുന്നതിനായി
ഉപയോഗിക്കുന്നവയാണ്. എച് റ്റി റ്റി പി, എഫ് റ്റി പി എന്നിവ ഇത്തരം
പ്രോട്ടോക്കോളുകൾക്ക് ഉദാഹരണങ്ങളാണ്.

ഡൊമൈയിൻ പേരുകൾ : വെബ് പേജുകൾക്ക് നൽകിയിരിക്കുന്ന അനന്യമായ (യുണീക്ക്)
പേരുകളാണിവ. ഓരൊ വെബ് പേജിന്റെയും പേരുകൾ മറ്റൊന്നിൽ നിന്നും
വ്യത്യസ്തമായിരിക്കും. എല്ലാ ഡൊമയിനുകൾക്കും ഒരു ഐ പി
അഡ്രസുണ്ടായിരിക്കും. ഡൊമയിൻ നെയിമുകളെ ഐപി അഡ്രസുകളേക്കാൾ എളുപ്പത്തിൽ
ഓർമ്മിച്ചിരിക്കുവാൻ കഴിയുന്നതിനാലാണ് ഓരൊ ഐപി അഡ്രസുകൾക്കും ഇത്തരത്തിൽ
ഒരു പേരു നിശ്ചയിച്ച് നൽകിയിരിക്കുന്നത്. ഉദാഹരണത്തിനു
www.cyberjalakam.com എന്നു നൽകുമ്പോൾ വേൾഡ് വൈഡ് വെബിൽ എവിടെയാണ് സൈബർ
ജാലകം എന്ന വെബ് പേജ് സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്നു ബ്രൌസർ ടോപ്പ്
ലെവൽ ഡൊമയിൻ സെർവറിലേക്ക് ഒരു റിക്വസ്റ്റ് നൽകുകയും തുടർന്ന് ടോപ്പ് ലെവൽ
ഡൊമെയിൻ സെർവറുകൾ സൈബർ ജാലകം എന്ന വെബ് അഡ്രസുമായി മാച്ച് ചെയ്യുന്ന ഐപി
അഡ്രസായി ഈ പേരിനെ മാറ്റുകയും ഈ ഐപി അഡ്രസ് സ്ഥിതി ചെയ്യുന്ന വെബ്
സെർവറിലേക്ക് ബ്രൌസറിന്റെ റിക്വസ്റ്റ് തിരിച്ച് വിടുകയും ചെയ്യുന്നു.
തുടർന്ന് ബ്രൌസറും വെബ് സെർവറുമായി ഒരു ബന്ധം സ്ഥാപിക്കുകയും ബ്രൌസർ
ആവശ്യപ്പെട്ട വെബ് പേജ് വെബ് സെർവർ ബ്രൌസറിലേക്ക് നൽകുകയും ചെയ്യുന്നു.

പാത്ത്: സാധാരണ ഒരു കമ്പ്യൂട്ടറിലെ ഫോൾഡറുകളിൽ സ്ഥിതി ചെയ്യുന്ന
ഫയലുകളുടെ വഴി കാണിച്ച് കൊടുക്കുന്നത് പോലെ തന്നെയാണ് വെബ് സൈറ്റുകളിലും
പേജുകൾ കാണിച്ചു കൊടുക്കുന്നത്. പാത്തിന്റെ സ്ഥാനത്ത് ഫയൽ നെയിമുകൾ
കൃത്യമായി നൽകിയിട്ടില്ലെങ്കിൽ ബ്രൌസർ അതിൽ പൊതുവായി കൊടുത്തിരിക്കുന്ന
പേജുകൾ കണ്ടുപിടിക്കുകയും അതു ബ്രൌസറിൽ കാണിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിനു http://www.cyberjalakam.com/computer-basics.html എന്നാണു
ബ്രൌസറിൽ നൽകുന്നതെങ്കിൽ ബ്രൌസർ സൈബർ ജാലകം ഡൊമെയിനിലെ കമ്പ്യൂട്ടർ
അടിസ്ഥാനങ്ങൾ എന്ന ഫോൾഡറിലെ ഉള്ളടക്കം ബ്രൌസറിൽ പ്രദർശിപ്പിക്കുന്നു.
എന്നാൽ http://www.cyberjalakam.com/ എന്നാണ് നൽകിയിരിക്കുന്നതെങ്കിൽ
ബ്രൌസർ കാണിക്കുന്നതു സൈബർ ജാലകം ഡൊമെയിനിന്റെ ഇൻഡക്സ് പേജിലുള്ള
വിവരങ്ങളായിരിക്കും ( http://www.cyberjalakam.com/index.html).

Comments

Popular posts from this blog

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

30 Interesting Facts You May Not Know About Computers & The Internet