നെറ്റ്‌വർക്ക് ടോപ്പോളജികൾ

നെറ്റ്‌വർക്ക് ചെയ്യുമ്പോൾ ഡിവൈസുകളെ കേബിളുകൾ വഴിയൊ അല്ലെങ്കിൽ
മറ്റേതെങ്കിലും മാധ്യമങ്ങൾ വഴിയൊ പരസ്പരം
ബന്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന രീതികളെയാണ് ടോപ്പോളജികൾ എന്നത്
കൊണ്ടുദ്ദേശിക്കുന്നത് . പ്രധാനമായും അഞ്ച് രീതിയിലാണ് നെറ്റ്‌വർക്കുകൾ
പരസ്പരം ബന്ധിപ്പിക്കുന്നത്. അവ

ബസ് ടോപ്പോളജി
സ്റ്റാർ ടോപ്പോളജി
ട്രീ ടോപ്പോളജി അഥവാ ഹൈറാർക്കിയൽ ടോപ്പോളജി
റിങ് ടോപ്പോളജി
മെഷ് ടോപ്പോളജി

ബസ് ടോപ്പോളജി
ബസ് ടോപ്പോളജിയിൽ ഒരെ ഒരു മാധ്യമം കൊണ്ട് (ഒരു കേബിൾ ഉപയോഗിച്ച്) തന്നെ
കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. ഈ
രീതിയിൽ ഡിവൈസുകൾ കൊണ്ട് ബന്ധിപ്പിക്കുമ്പോൾ ഡാറ്റയുടെ ഒഴുക്ക് കൊണ്ട്
നെറ്റ്‌വർക്കിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാനായി കേബിളിന്റെ
ഇരുവശത്തുമായി ടെർമിനേറ്ററുകൾ എന്നറിയപ്പെടുന്ന ഉപകരണം ഘടിപ്പിക്കുന്നു.
ബസ് ടോപ്പോളജിയുപയോഗിച്ച് കമ്പ്യൂട്ടറുകൾ തമ്മിൽ പരസ്പരം
ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നം കണക്റ്റ്
ചെയാനുപയോഗിക്കുന്ന കേബിൾ മുറിഞ്ഞു പോകുകയൊ മറ്റെന്തെങ്കിലും
പ്രശ്നങ്ങളുണ്ടാകുകയൊ ചെയ്താൽ നെറ്റ്‌വർക്കിലെ എല്ലാ
കമ്പ്യൂട്ടറുകളുടെയും കണക്ഷനുകൾ വിഛേദിക്കപ്പെടുന്നു. മാത്രമല്ല ബസ്
ടോപ്പൊളജി ഉപയോഗിച്ച് നെറ്റ്‌വർക്ക് ചെയുമ്പോൾ ഒരൊറ്റ കേബിൾ വഴിയാണ് ഇതു
ചെയ്യുന്നതെന്നതിനാൽ ഒരു കമ്പ്യൂട്ടറിൽ നിന്നുമയക്കുന്ന ഡാറ്റ
നെറ്റ്‌വർക്കിൽ കണക്റ്റ് ചെയ്തിരിക്കുന്ന മറ്റെല്ലാ കമ്പ്യൂട്ടറിലേക്കും
എത്തിച്ചെരുന്നു.

സ്റ്റാർ ടോപ്പോളജി

ഹബ്, സ്വിച്ച് മുതലായ ഡിവൈസുകൾ ഉപയോഗീച്ച് കമ്പ്യൂട്ടറുകളെ പരസ്പരം
ബന്ധിപ്പിക്കുന്ന രീതിയാണ് സ്റ്റാർ ടോപ്പോളജി എന്ന് പറയുന്നത്.
ഇത്തരത്തിൽ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുമ്പോൾ കമ്പ്യൂട്ടറുകളെ
ഹബുകളും, സ്വിച്ചുകളുമായി ബന്ധിപ്പിക്കുന്നതിനായി വ്യത്യസ്ത
കേബിളുകളുപയോഗിക്കുന്നു. അതു കൊണ്ട് തന്നെ ഏതെങ്കിലും ഒരു
കമ്പ്യൂട്ടറിന്റെ കേബിൾ മുറിഞ്ഞ് പോകുകയൊ മറ്റെന്തെങ്കിലും
പ്രശനങ്ങളുണ്ടാവുകയൊ ചെയ്താൽ അതു നെറ്റ്‌വർക്കിലെ മറ്റുകമ്പ്യൂട്ടറുകളെ
ഒരു തരത്തിലും ബാധിക്കുന്നില്ല. സ്റ്റാർ ടോപ്പോളജിയിൽ
നെറ്റ്‌വർക്കിലൂടെയുള്ള ഡാറ്റയുടെ ഒഴുക്കിനെ വിതരണം ചെയ്യുന്നത് ഹബുകളൊ
സ്വിച്ചുകളൊ ആയിരിക്കും. അത് കൊണ്ട് തന്നെ ഡാറ്റ ലഭിക്കേണ്ട
കമ്പ്യൂട്ടറിന് മാത്രം അവ ലഭിക്കുന്നു. ഇന്ന് സർവ്വസാധാരണമായി ഉപയോഗിച്ച്
വരുന്നത് സ്റ്റാർ ടോപ്പോളജിയാണ്.
റിങ് ടോപ്പോളജി
ഇത്തരത്തിൽ കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ ഒരു കമ്പ്യൂട്ടർ
മറ്റ് രണ്ട് കമ്പ്യൂട്ടറുകളുമായി പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു.
കമ്പ്യൂട്ടറുകൾ തമ്മിൽ കേബിളുകൾ വഴി ഇത്തരത്തിൽ ബന്ധിപ്പിക്കപ്പെടുമ്പോൾ
ഡാറ്റാ സിഗ്നലുകൾ ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക്
ജമ്പ് ചെയ്തു പോകുകയും അവസാനം ഏതു കമ്പ്യൂട്ടറിലേക്കാണോ വിവരങ്ങൾ
എത്തിചേരേണ്ടത് അവിടെ എത്തുകയും ചെയ്യുന്നു. ഏകദേശം ബസ് ടോപ്പോളജി പോലെ
തന്നെയാണു റിംഗ് ടോപ്പോളജിയും, പക്ഷെ റിംഗ് ടോപ്പോളജിയിൽ കേബിളുകൾ അവസാനം
ബന്ധിപ്പിക്കപ്പെടുന്നു. ഇതിന്റെയും പ്രധാന പ്രശ്നം ഏതെങ്കിലും ഒരു
കേബിളിനു എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാൽ കമ്പ്യൂട്ടറുകൾ തമ്മിലുള്ള
ബന്ധം വിടർത്തപ്പെടുന്നു. ഇവയിലുപയോഗിക്കുന്ന സാങ്കേതികവിദ്യയാണു ടോക്കൺ
റിംഗ് ടെക്നോളജി.

റിംഗ് ടോപ്പോളജിയിൽ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണമാണ് മൾടിസ്റ്റേഷൻ
അക്സസ് യൂണിറ്റുകൾ (MSAU). ഈ ഉപകരണം ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാനം
ഉപയോഗം നെറ്റ്‌വർക്കിൽ ഏതെങ്കിലും കമ്പ്യൂട്ടറിനൊ കേബിളിനോ എന്തെങ്കിലും
പ്രശ്നം വരികയാണങ്കിൽ അവയെ ഒഴിവാക്കുകയും ഡാറ്റ അടുത്ത
കമ്പ്യൂട്ടറിലേക്ക് നൽകുകയും ചെയ്യുന്നു. ഇത് മൂലം നെറ്റ്‌വർക് സ്റ്റാർ
ടോപ്പോളജി പോലെ തോന്നുകയാണേങ്കിലും പ്രവർത്തിക്കുന്നത് വ്യത്യസ്തമായ
രീതിയിലായിരിക്കും.

മെഷ് ടോപ്പോളജി

നെറ്റ്‌വർക്ക് ഡിസൈനുകളിൽ ഒട്ടും പ്രായോഗികമല്ലാത്ത രീതിയാണിത്. മെഷ്
ടെക്നോളജിയിൽ ഒരു ലാനിലെ കമ്പ്യൂട്ടറുകൾ തമ്മിൽ പരസ്പരം
ബന്ധിപ്പിക്കപ്പെടുന്നത് വ്യത്യസ്ത നെറ്റ്‌വർക്ക് കാർഡുകൾ
വഴിയായിരിക്കും, ഉദാഹരണത്തിന് ഒരു ലാനിൽ മൂന്ന് കമ്പ്യൂട്ടറുകൾ ഉണ്ടങ്കിൽ
അവ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നത് ഓരൊ കമ്പ്യൂട്ടറിനും രണ്ട്
നെറ്റ്‌വർക്ക് കാർഡുകൾ ഉപയോഗിച്ചായിരിക്കും. ഇത്തരത്തിൽ നെറ്റ്‌വർക്ക്
ചെയ്യുമ്പോഴുണ്ടാകുന്ന പ്രധാനഗുണം ഡാറ്റയുടെ ഒഴുക്ക് വളരെ
വേഗത്തിലായിരിക്കുമെന്നുള്ളത് മാത്രമാണ്. പ്രായോഗികമല്ലാത്ത ഈ രീതി
നെറ്റ്‌വർക്കിങ് ചെയ്യുമ്പോഴുണ്ടാകുന്ന ചെലവുകൾ ഗണ്യമായി
വർദ്ധിപ്പിക്കുന്നു.

ട്രീ ടോപ്പോളജി അഥവാ ഹൈറാർക്കിയൽ ടോപ്പോളജി

രണ്ട് ഹബുകളിലായൊ സ്വിച്ചുകളിലായൊ കണൿറ്റ്‌ ചെയ്തിരിക്കുന്ന ഒരേ
നെറ്റ്‌വർക്കിലെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായാണു ട്രീ
ടോപ്പോളജി അഥവാ ഹൈറാർക്കിയൽ ടോപ്പോളജി എന്നറിയപ്പെടുന്നത്. ഇത്തരത്തിൽ
കണക്റ്റ് ചെയ്യുന്നതിനായി ഹബുകളിലും സ്വിച്ചുകളിലും അപ്‌ലിങ്ക് പോർട്ട്
എന്നറിയപ്പെടുന്ന ഒരു പ്രത്യേക പോർട്ടുണ്ടായിരിക്കും. ഈ ടോപ്പോളജി
ഹൈറാർക്കിയൽ സ്റ്റാർ ടോപ്പോളജി എന്നുമറിയപ്പെടുന്നു

Comments

Popular posts from this blog

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

Networking Devices Hub Switch Router Modem Bridges Brouters Gateways ·

HOW TO REFILL LASER TONER CARTRIDGE