ആന്‍ഡ്രോയിഡിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ !

android-nombres-postres
നല്ല വെറൈറ്റി പേര് തന്നെയാണ് അല്ലെ…ആന്‍ഡ്രോയിഡ്..!
ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്.ഈ ആന്‍ഡ്രോയിഡിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്…
1. ആന്‍ഡി റൂബിന്റെ നേതൃത്വത്തില്‍ 2003ല്‍ സ്ഥാപിച്ച ഒരു കമ്പനിയാണ് ഈ ഒഎസ് വികസിപ്പിച്ചത്. പിന്നീട് ആഗസ്റ്റ് 2005ല്‍ 50 മില്ല്യണ്‍ ഡോളറിന് ഗൂഗിള്‍ ഈ കമ്പനി ഏറ്റെടുക്കുകയായിരുന്നു
2. ഗൂഗിള്‍ ഔദ്യോഗികമായി ഈ ഒഎസ് അവതരിപ്പിക്കുന്നത് നവംബര്‍ 2007നാണ്.
3. ഡിജിറ്റല്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാനുളള സോഫ്റ്റ്‌വെയറായാണ് ആന്‍ഡ്രോയിഡ് ആദ്യം വികസിപ്പിക്കുന്നത്.
4. 2008 ഒക്ടോബറില്‍ വിപണിയിലെത്തിയ എച്ച്ടിസി ഡ്രീം ആണ് ആദ്യമായി ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍.
5. 100 കോടിയിലധികം ആളുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണെന്ന് കമ്പനി അവകാശപ്പെടുന്നു.
6. ഭക്ഷണ സാധനങ്ങളുടേയും മധുര പലഹാരങ്ങളുടേയും പേരിലാണ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങുന്നത്.
7.  A for Atsro (1.0) B for Bender (1.1) C for Cupcake (1.5) D for Donut (1.6) E for Eclair (2.0) F for Froyo (2.2.x) G for Gingerbread (2.3.x) H for Honeycomb (3.x) I for Ice Cream Sandwich (4.0.x) J for Jelly Bean (4.3) K for KitKat (4.4) L for Lollipop (5.0)
എന്നിങ്ങനെ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങുന്നത്.
8. ആന്‍ഡ്രോയിഡ് ഒഎസിന്റെ സോര്‍സ് കോഡ് പരിഷ്‌ക്കരിക്കാന്‍ കമ്പനി മറ്റുളളവര്‍ക്ക് അനുവാദം നല്‍കുന്നുണ്ട്.
9. പൈസ വാങ്ങാതെയാണ് ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഈ ഒഎസിന്റെ ലൈസന്‍സ് നല്‍കുന്നത്.
10. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ പരസ്യങ്ങളിലൂടെയാണ് ഗൂഗിള്‍ വന്‍ ധനം സമ്പാദിക്കുന്നത്.

Comments

Popular posts from this blog

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

30 Interesting Facts You May Not Know About Computers & The Internet