ആന്‍ഡ്രോയ്ഡ് ബാറ്ററികളുടെ ചാര്‍ജ് ദീര്‍ഘനേരം നിലനിര്‍ത്താനുള്ള 12 മാര്‍ഗങ്ങള്‍

അമിതമായി ബാറ്ററി ഉപയോഗിക്കുന്നവയാണ് സ്മാര്‍ട്‌ഫോണുകളിലേറെയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇങ്ങനെ അമിതമായി ഉപയോഗിക്കപ്പെടുന്ന ചാര്‍ജ് ലാഭിക്കാന്‍ കഴിയും.
1, ഉപയോഗത്തിലില്ലാത്ത ആപ്പുകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുക
clear-ram-androidഒരിക്കല്‍ ഓപ്പണ്‍ ആക്കിയ ആപ്പുകള്‍ ക്ലോസ് ചെയ്തതിനു ശേഷവും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ആപ്പുകളെ ആന്‍ഡ്രോയ്ഡ് ടാസ്‌ക് മാനേജര്‍ വഴി ക്ലോസ് ചെയ്യാന്‍ കഴിയും. ഇതിനായി ഹോം ബട്ടണ്‍ 2-3 സെക്കന്റ് അമര്‍ത്തിപ്പിടിക്കുക, ശേഷം വരുന്ന സ്‌ക്രീനില്‍ റാം ടാബ് സെലക്ട് ചെയ്ത് ക്ലിയര്‍ മെമ്മറി എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക. ഇതിലൂടെ ബാറ്ററി ചാര്‍ജ് സേവ് ചെയ്യാമെന്നത് കൂടാതെ നിങ്ങളുടെ ഫോണ്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
2, ഇരുണ്ട നിറത്തിലുള്ള ബാക്ക്‌ഗ്രൌണ്ട് ഉപയോഗിക്കുക.
നിങ്ങളുടെ ഫോണ്‍ Amoled സ്‌ക്രീന്‍ ആണെങ്കില്‍ ഇരുണ്ട ബാക്ക്‌ഗ്രൌണ്ട് ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കും, കാരണം Amoled സ്‌ക്രീന്‍, കളറുള്ള പിക്‌സെല്‍ മാത്രമേ പ്രകാശിപ്പിക്കാനായി ഊര്‍ജം ഉപയോഗിക്കേണ്ടിവരൂ. ഇരുണ്ട കളറാണെങ്കില്‍ മങ്ങിയ വെളിച്ചം മാത്രമേ ഉപയോഗിക്കേണ്ടി വരൂ. അതായത് എത്ര ഇരുണ്ടതാണോ നിങ്ങളുടെ സ്‌ക്രീന്‍ അത്രയും ബാറ്ററി ചാര്‍ജ് മാത്രമേ സ്‌ക്രീന്‍ പ്രകാശിപ്പിക്കാന്‍ വേണ്ടി വരികയുള്ളൂ.
3, ആപ്പുകളുടെ തീം ഇരുണ്ടതാക്കുക.
സാധിക്കുമെങ്കില്‍ ആപ്പുകളുടെ തീമും ബാക്ക്‌ഗ്രൌണ്ടും ഇരുണ്ടതാക്കുക.
4, ഓട്ടോ ബ്രൈറ്റ്‌നെസ് ഒഴിവാക്കുക.
auto-brightness-androidഓട്ടോ ബ്രൈറ്റ്‌നെസ് നല്ലതാണെങ്കിലും ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ പ്രകാശം സ്‌ക്രീനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അത് മൂലം ചാര്‍ജ് പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യും. ഫോണിന്റെ ചാര്‍ജ് പെട്ടെന്ന് കുറയ്ക്കുന്നതിന് ഡിസ്‌പ്ലേയുടെ പങ്ക് വലുതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. എപ്പോഴും മാനുവലായി ബ്രൈറ്റ്‌നെസ് സെറ്റ് ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ കണ്ണുകള്‍ക്ക് അസുഖകരമല്ലാത്ത രീതിയില്‍ പ്രകാശം കുറയ്ക്കാവുന്ന അത്രയും കുറയ്ക്കുക, ആവശ്യമുള്ളപ്പോള്‍ കൂട്ടുകയും ചെയ്യാം.
5, വൈബ്രേറ്റ് ഒഴിവാക്കുക.
vibrateഅത്യാവശ്യമാണെങ്കില്‍ മാത്രം വൈബ്രേറ്റ് ഉപയോഗിക്കുക. ഫോണ്‍ റിംഗ് ചെയ്യുന്നതിനേക്കാള്‍ വളരെയധികം ചാര്‍ജ് വേണം വൈബ്രേറ്റ് ചെയ്യുന്നതിന്. അതുകൊണ്ട് ആവശ്യമുള്ളപ്പോള്‍ മാത്രം വൈബ്രേറ്റ് ആക്ടിവേറ്റ് ചെയ്താല്‍ മതിയാകും.
6, നല്ല ബാറ്ററികള്‍ മാത്രം ഉപയോഗിക്കുക.
ഒറിജിനല്‍ ബാറ്ററിയോ അല്ലെങ്കില്‍ അംഗീകൃത കമ്പനികളുടെ ബാറ്ററികളോ മാത്രം ഉപയോഗിക്കുക. വിലയില്‍ കുറവുള്ള ബാറ്ററികള്‍ ധാരാളം കിട്ടുമെങ്കിലും കൃത്യമായ ചാര്‍ജിങ്ങിനും ഫോണിന്റെ ആയുസ് കൂട്ടുന്നതിനും അംഗീകൃത കമ്പനികളുടെ ബാറ്ററികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
7, സ്‌ക്രീന്‍ ടൈമൗട്ട് കുറഞ്ഞ സമയം ആക്കുക
screen-timeout-androidനിങ്ങള്‍ക്ക് പ്രായോഗികമായ ഏറ്റവും കുറഞ്ഞ സമയം സ്‌ക്രീന്‍ ടൈമൗട്ട് സെറ്റ് ചെയ്യുക. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഒരു ദിവസം ഏകദേശം 150 തവണ സ്‌ക്രീന്‍ ഓണ്‍ ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുറഞ്ഞ സമയം സ്‌ക്രീന്‍ ടൈമൗട്ട് സെറ്റ് ചെയ്യുന്നതിലൂടെ ബാറ്ററിയുടെ ചാര്‍ജ് കൂടുതല്‍ സമയം നിലനിര്‍ത്താവുന്നതാണ്. ടൈമൗട്ട് സെറ്റ് ചെയ്യുന്നതിനായി സെറ്റിങ്ങ്‌സില്‍ ഡിസ്‌പ്ലേ സെലക്ട് ചെയ്ത് സ്‌ക്രീന്‍ ടൈം ഔട്ടില്‍ ടാപ്പ് ചെയ്യുക. പിന്നീടു വരുന്ന സ്‌ക്രീനില്‍ ടൈമൗട്ട് സെറ്റ് ചെയ്യാവുന്നതാണ്. 15 സെക്കന്റിനും 30 സെക്കന്റിനും ഇടയില്‍ സെറ്റ് ചെയ്യുന്നതാണ് നല്ലത്.
8, ആവശ്യമില്ലാത്ത സമയങ്ങളില്‍ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുക.
blocking-modeഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ (ഉദാഹരണത്തിന് നിങ്ങള്‍ ഉറങ്ങുന്ന സമയത്തോ, മീറ്റിംഗില്‍ പങ്കെടുക്കുന്ന സമയത്തോ) ഫോണ്‍ ബ്ലോക്കിംഗ് മോഡിലോ സ്ലീപിംഗ് മോഡിലേക്കോ മാറ്റാവുന്നതാണ് . ബാറ്ററി ചാര്‍ജ് നിലനിര്‍ത്താന്‍ ഇത് വളരെയധികം സഹായിക്കും.
9, സര്‍വിസുകള്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ആക്ടിവേറ്റ് ചെയ്യുക.
disable-services-androidആവശ്യമില്ലാത്ത സമയങ്ങളില്‍ വൈഫൈ, ബ്ലൂടൂത്ത്, മൊബൈല്‍ ഡാറ്റ, ജിപിഎസ് എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. മൊബൈല്‍ ഡാറ്റ ആവശ്യമില്ലാത്ത സമയത്ത് ഓഫ് ചെയ്യുന്നതിലൂടെ ഫോണ്‍ ബില്ല് കുറയ്ക്കാമെന്നത് കൂടാതെ ബാറ്ററി ചാര്‍ജ് കുറയുന്നത് തടയുകയും ചെയ്യാം. നിങ്ങള്‍ സ്ഥിരമായി വൈഫൈ ഉപയോഗിക്കുന്നത് ഒരു സ്ഥലത്ത് തന്നെയാണെങ്കില്‍, ഉദാഹരണത്തിന് വീട്ടിലോ ഓഫീസിലോ ആണെങ്കില്‍ വൈ ഫൈ സെറ്റിംഗ്‌സ് ‘ഓള്‍വേയ്‌സ് ഓണ്‍ ഡ്യൂറിംഗ് സ്ലീപ്” ആക്ടിവേറ്റ് ചെയ്യുന്നതാണ് നല്ലത്. കാരണം ഓരോ തവണ സ്‌ക്രീന്‍ ഓണാക്കുമ്പോഴും സിഗ്‌നലിനു വേണ്ടി തിരയുന്നതിനെക്കാള്‍ ചാര്‍ജ് കുറച്ചു മതി സ്ഥിരമായി കണക്ട് ചെയ്തിരിക്കുന്നതിന്.
10, ഡൈനാമിക് നോട്ടിഫിക്കേഷന്‍ ഉപയോഗിക്കുക.
dynamic-notificationsനിങ്ങളുടെ മൊബൈല്‍ ‘ലോക്ക് സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍’ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് ആക്ടിവേറ്റ് ചെയ്യുക, ഇല്ലെങ്കില്‍ അതിനു സാധിക്കുന്ന ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇതിലൂടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷന്‍സ് കാണാന്‍ കഴിയും. ഇതിനായി സ്‌ക്രീന്‍ ഓണ്‍ ചെയ്യണമെങ്കിലും സാധാരണ വേണ്ടി വരുന്നതിലും കുറവ് സമയം മതിയാകുമെന്നതിനാല്‍ ബാറ്ററി ചാര്‍ജും കുറവ് മതിയാകും. ഇതിനും ഇരുണ്ട തീം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
11, പവര്‍ സേവിംഗ് മോഡ് ഉപയോഗപ്പെടുത്തുക.
power-saving-modeഏകദേശം എല്ലാ സ്മാര്‍ട്ട് ഫോണുകളിലും പവര്‍ സേവിംഗ് മോഡ് ഉണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ ചാര്‍ജ് പാഴായിപ്പോകുന്നത് തടയാന്‍ കഴിയും.
12, ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്റെ ഓട്ടോ അപ്‌ഡേറ്റ് ഡി-ആക്ടിവേറ്റ് ചെയ്യുക.
auto-updateപ്ലേ സ്‌റ്റോറില്‍ അപ്‌ഡേറ്റ് സെറ്റിംഗ്‌സ് മാനുവല്‍ ആക്കുന്നതിലൂടെ നിങ്ങള്‍ അറിയാതെ എല്ലാ ആപ്പ്‌സും അപ്‌ഡേറ്റ് ആകുന്നതു തടയാന്‍ കഴിയും. ഇതിലൂടെ ബാറ്ററി ചാര്‍ജ് സേവ് ചെയ്യുന്നത് കൂടാതെ ഡാറ്റാ ചാര്‍ജും കുറയ്ക്കാന്‍ കഴിയും. എപ്പോള്‍ വേണമെങ്കിലും ആവശ്യമെന്ന് തോന്നുന്ന ആപ്പുകള്‍ മാത്രം പ്ലേ സ്‌റ്റോറിലൂടെ മാനുവലായി അപ്‌ഡേറ്റ് ചെയ്യാവുന്നതുമാണ്.

Comments

Popular posts from this blog

Something About Cables

ലോകത്തെ മികച്ച 5 ഫ്രീലാന്‍സ് വെബ്സൈറ്റുകള്‍ – 2014

What's a LAN (Local Area Network)?