ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള 10 മാര്‍ഗങ്ങള്‍



speedup-android


1, നിങ്ങളുടെ ഫോണിനെ അറിയുക.
ഏറ്റവും പ്രധാനം നിങ്ങളുടെ ഫോണിന്റെ സവിശേഷതകളും ന്യൂനതകളും തിരിച്ചറിയുക എന്നതാണ്. മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല കൂടാതെ ഫോണിന്റെ വേഗത കുറക്കുന്നതിനു കാരണവുമായേക്കാം.
2, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
update-androidനിര്‍ബന്ധമായും ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലേക്ക് നിങ്ങളുടെ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുക. കാരണം പഴയ പതിപ്പിന്റെ ന്യൂനതകള്‍ ഒഴിവാക്കിയും കൂടുതല്‍ വേഗത, കൃത്യത എന്നിവ ഉറപ്പു വരുത്തിയുമാണ് ഓരോ പുതിയ പതിപ്പും ഗൂഗിള്‍ പുറത്തിറക്കുന്നത്.
3, ആവശ്യമില്ലാത്ത ആപ്പുകള്‍ ഒഴിവാക്കുക
remove-appsനിങ്ങള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന ഓരോ ആപ്പും ഫോണിന്റെ സ്‌റ്റോറേജ് സ്‌പേസ് കുറയ്ക്കുന്നത് കൂടാതെ ബാക്ക്‌ഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കാനും സാധ്യത ഉണ്ട്. സ്‌റ്റോറേജ് സ്‌പേസ് കുറയുന്നതും ബാക്ക്‌ഗ്രൌണ്ടില്‍ കൂടുതല്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും ഫോണിന്റെ വേഗത കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ഥിരമായി ആവശ്യമില്ലാത്ത ആപ്പുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാതിരിക്കുക, അല്ലെങ്കില്‍ ആവശ്യമില്ലാത്ത സമയത്ത് ഡിസേബിള്‍ ചെയ്തിടുക.
disable-unwanted-appsപുതിയ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ഉപയോഗിക്കാത്ത ആപ്പുകള്‍ ഡിസേബിള്‍ ചെയ്യുന്നതിനായി ‘Performance Assistant’ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഉപയോഗിക്കാത്ത ആപ്പ് പൂര്‍ണമായും നീക്കം ചെയ്യുന്നതിന് പകരം ഡിസേബിള്‍ ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ആവശ്യമുള്ള സമയത്ത് എനേബിള്‍ ചെയ്യുകയുമാകാം. ഇതിനായി സെറ്റിംഗ്‌സില്‍ ആപ്പ്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിസേബിള്‍ ചെയ്യേണ്ട ആപ്പ് സെലക്ട് ചെയ്യുക. അടുത്ത സ്‌ക്രീനില്‍ കാണുന്ന ഡിസേബിള്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡിസേബിള്‍ ചെയ്യാവുന്നതാണ്. പഴയ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ആപ്പുകള്‍ പൂര്‍ണമായും നീക്കം ചെയ്യാനേ സാധിക്കൂ.
4, എല്ലാ ആപ്പുകളും യഥാസമയം അപ്‌ഡേറ്റ് ചെയ്യുക.
Update-Appsഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ അപ്‌ഡേറ്റ് ലഭ്യമാകുന്നതനുസരിച്ച് എല്ലാ ആപ്പുകളും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയും നിലവില്‍ ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുമായിരിക്കും ഓരോ പുതിയ പതിപ്പും പുറത്തിറങ്ങുന്നത്. പുതിയ പതിപ്പിലേക്ക് മാറുന്നതിലൂടെ ഫോണ്‍ തകരാറാകാനുള്ള സാധ്യത കുറയുകയും ചെയ്യും.
5, വേഗത കൂടിയ മെമ്മറി കാര്‍ഡ് ഉപയോഗിക്കുക.
memory-card-classഫ്രീ സ്‌പേസ് കൂടുന്നതിനനുസരിച്ച് ഫോണിന്റെ പ്രവര്‍ത്തനവേഗതയും കൂടുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ അതിന്റെ വേഗതയോ, പ്രവത്തനക്ഷമതയോ ആരും നോക്കാറില്ല. കാര്‍ഡിലേക്ക് എഴുതുന്നതിനും മായ്ക്കുന്നതിനുമുള്ള കഴിവനുസരിച്ച് ഓരോ കാര്‍ഡിനും ക്ലാസ്സ് നിശ്ചയിച്ചിട്ടുണ്ട്. എപ്പോഴും ക്ലാസ്സ് ആറിനും ക്ലാസ്സ് പത്തിനും ഇടയിലുള്ള കാര്‍ഡ് വാങ്ങുന്നതാണ് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നല്ലത്.
6, വിഡ്ജറ്റുകളുടെ എണ്ണം കുറയ്ക്കുക.
android-widgetsവിഡ്ജറ്റുകള്‍ ആക്ടിവേറ്റ് ചെയ്താല്‍ മാത്രമേ അത് പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് എല്ലാവരുടെയും ധാരണ. പക്ഷെ വിഡ്ജറ്റുകള്‍ എല്ലാ സമയവും ബാക്ക്‌ഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് സത്യം. പലരും കാലാവസ്ഥ അറിയുന്നതിനും മറ്റുള്ള ആപ്പുകള്‍ പെട്ടെന്ന് ആക്‌സെസ് ചെയ്യാനും, പ്രത്യേക തീയതികള്‍ ഓര്‍ത്തിരിക്കാനുമൊക്കെയാണ് വിഡ്ജറ്റുകള്‍ ഉപയോഗിക്കുന്നത്. ഒരു കാര്യം ഓര്‍ക്കുക ഹോം സ്‌ക്രീനില്‍ വിഡ്ജറ്റുകളുടെ എണ്ണം കൂടുന്നത് ഫോണിന്റെ വേഗത വളരെയധികം കുറയ്ക്കും. ആവശ്യമില്ലാത്ത വിഡ്ജറ്റുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യുന്നതാണ് നല്ലത്.
7, ലൈവ്‌വാള്‍പേപ്പറുകള്‍ ഒഴിവാക്കുക
live-wallpapaersഎല്ലാ സ്മാര്‍ട്ട് ഫോണുകളും ലൈവ്‌വാള്‍പേപ്പറുകളോടെയാണ് നിങ്ങളുടെ കൈയ്യില്‍ എത്തുന്നത്. ലൈവ്‌വാള്‍പേപ്പറുകള്‍ അതി സുന്ദരമാണെങ്കിലും ഫോണിന്റെ മെമ്മറി കൂടുതല്‍ ഉപയോഗിക്കുന്നത് കൂടാതെ ബാറ്റെറിയുടെ ചാര്‍ജ് എളുപ്പത്തില്‍ നഷ്ടപ്പെടുത്താനും ഇടയാക്കും. ഓരോ തവണ ഹോം സ്‌ക്രീന്‍ ഓണ്‍ ചെയ്യുമ്പോഴും ഈ വാള്‍പേപ്പറുകളും പ്രവര്‍ത്തിക്കുമെന്ന്‌
ഓര്‍ക്കുക.
8, സിങ്ക് ചെയ്യുന്നത് ഒഴിവാക്കുക.
syncഫോണ്‍ ഗൂഗിള്‍ സെര്‍വറുമായി സിങ്ക് ചെയ്യുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളിലെ വളരെ ഉപയോഗപ്രദമായ ഒരു സംവിധാനമാണ്. ഫോണിലും, ഡസ്‌ക്ടോപിലും ഒരേ സമയം വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഇമെയില്‍ സന്ദേശങ്ങളുടെ അറിയിപ്പ് ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. പക്ഷെ ഒരു കാര്യം ഓര്‍ക്കുക, ഈ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി ഓരോ നിശ്ചിത ഇടവേളകളിലും ഇത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഉദാഹരണമായി പുതിയ ഇമെയില്‍ ഉണ്ടോ എന്നറിയാന്‍ ഓരോ 5 മിനിറ്റിലും ഇത് പ്രവര്‍ത്തിക്കുകയും മറ്റുള്ള ആപ്പുകളുടെ വേഗത കുറക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനായി ആവശ്യമില്ലാത്ത സര്‍വീസുകളുടെ സിങ്കിങ്ങ് ഡിസേബിള്‍ ചെയ്യുകയോ, ഇമെയില്‍ സന്ദേശങ്ങളോ മറ്റോ ആവശ്യമുള്ളപ്പോള്‍ മാത്രം ആക്ടിവേറ്റു ചെയ്യുകയോ മതിയാകും.
9, ആനിമേഷന്‍ ഓഫ് ചെയ്യുക.
animation-off-androidഎന്ത് ആനിമേഷന്‍ എന്ന് അത്ഭുതപ്പെടുന്നുണ്ടാകും. ഓരോ പുതിയ ടാസ്‌ക് തുടങ്ങുമ്പോഴും പുതിയ വിന്‍ഡോ വരുന്നത് ഒരു ചെറിയ ഫെയ്ഡ്‌ ആനിമേഷനോട് കൂടിയാണ്. ആനിമേഷന്‍ ഓഫ് ചെയ്യുന്നതോടെ ഫോണിന്റെ വേഗതയില്‍ പ്രകടമായ മാറ്റം കാണാന്‍ സാധിക്കും. ഇതിനായി സെറ്റിംഗ്‌സില്‍ ഡവലപ്പര്‍ ഓപ്ഷന്‍സില്‍ വരിക. അതില്‍ വിന്‍ഡോ ആനിമേഷന്‍ സ്‌കെയ്‌ലും ട്രാന്‍സിഷന്‍ ആനിമേഷന്‍ സ്‌കെയ്‌ലും ടാപ്പ് ചെയ്തു ഓഫ് ചെയ്യുക. ചില പഴയ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ഡവലപ്പര്‍ ഓപ്ഷന്‍സ് ആക്ടിവേറ്റായിരിക്കില്ല, അത് ആക്ടിവേറ്റു ചെയ്യുന്നതിനായി സെറ്റിംഗ്‌സില്‍ മോര്‍ ടാബ് ക്ലിക്ക് ചെയ്ത് എബൌട്ട് ഡിവൈസ് എന്ന മെനുവില്‍ ടാപ്പ് ചെയ്യുക. പിന്നീട് വരുന്ന വിന്‍ഡോയിലെ ബില്‍ഡ് നമ്പര്‍ എന്ന മെനുവില്‍ തുടര്‍ച്ചയായി 6 മുതല്‍ 9 തവണ വരെ ടാപ്പ് ചെയ്യുന്നതിലൂടെ ഡവലപ്പര്‍ ഓപ്ഷന്‍സ് ആക്ടിവേറ്റാകുന്നതാണ്
10, ക്യാഷ് ചെയ്ത ഡാറ്റ നീക്കം ചെയ്യുക.
remove-cached-dataഓരോ ആപ്പ് പ്രവര്‍ത്തിക്കുമ്പോഴും, അടുത്ത തവണത്തെ ഉപയോഗം എളുപ്പമാക്കാന്‍ ബാക്ക്‌ഗ്രൌണ്ടില്‍ കുറച്ചു ഫയലുകള്‍ ശേഖരിച്ചു വയ്ക്കുന്നുണ്ട്. നല്ല നിലവാരത്തില്‍ നിര്‍മിച്ച ആപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ ഈ ഫയലുകള്‍ നീക്കം ചെയ്യുകയും പുതിയത് ശേഖരിച്ചു വയ്ക്കുകയും ചെയ്യും. എന്നാല്‍ മറ്റു പല ആപ്പുകളും ഈ ഫയലുകള്‍ അവിടത്തന്നെ നില നിര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് സ്‌റ്റോറേജ് സ്‌പേസ് കുറക്കുന്നത് കൂടാതെ ആപ്പുകള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനും കാരണമാകും. ഈ ഫയലുകള്‍ നീക്കം ചെയ്യുന്നതിനായി സെറ്റിംഗ്‌സില്‍ സ്‌റ്റോറേജ് മെനു സെലക്ട് ചെയ്ത് ക്യാഷ്ഡ് ഡാറ്റ എന്ന ടാബില്‍ ടാപ്പ് ചെയ്യുക. ഇങ്ങിനെ ചെയ്യുന്നതിലൂടെ ആവശ്യമില്ലാത്ത ഫയലുകള്‍ നീക്കം ചെയ്യാവുന്നതാണ്.

Comments

Popular posts from this blog

Something About Cables

ലോകത്തെ മികച്ച 5 ഫ്രീലാന്‍സ് വെബ്സൈറ്റുകള്‍ – 2014

What's a LAN (Local Area Network)?